നിപ ഉറവിടം തേടി പരിശോധന: വവ്വാലുകളെ പിടികൂടി സാമ്പിള്‍ ശേഖരിച്ചു - bat
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് , നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ അടങ്ങിയ എട്ടംഗ സംഘമാണ് സാമ്പിള്‍ ശേഖരിച്ചത്.
നിപ ഉറവിടം തേടി പരിശോധന
കൊച്ചി: നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുന്നു. രോഗം സ്ഥിരീകരിച്ച വടക്കന്‍ പറവൂര്‍ സ്വദേശിയുടെ വീടിന് സമീപത്ത് നിന്ന് ശാസ്ത്രജ്ഞരുടെ സംഘം വവ്വാലുകളെ പിടികൂടി. നാല് വലിയ വവ്വാലുകളേയും ഒരു ചെറിയ വവ്വാലിനേയും പിടികൂടിയാണ് സാമ്പിള്‍ ശേഖരിച്ചത്. നേരത്തേ കേരള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ അടങ്ങിയ എട്ടംഗ സംഘം പ്രദേശത്ത് ശാസ്ത്രീയമായി വലകള്‍ സ്ഥാപിച്ചിരുന്നു.
Last Updated : Jun 13, 2019, 12:39 PM IST