കേരളം

kerala

ETV Bharat / briefs

നിപ ; നിരീക്ഷണത്തിലായിരുന്ന നാല് പേർ ആശുപത്രി വിട്ടു - കളമശ്ശേരി മെഡിക്കൽ കോളജ്

സംസ്ഥാനത്ത് ആകെ 325 പേരാണ് ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ തീവ്ര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.

നിപ ; നിരീക്ഷണത്തിലായിരുന്ന നാല് പേർ ആശുപത്രി വിട്ടു

By

Published : Jun 8, 2019, 11:29 PM IST

കൊച്ചി: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവിൽ ഏഴ് പേർ മാത്രമാണ് നിരീക്ഷണത്തിൽ തുടരുന്നത്. അതേസമയം നിപ ബാധിതനായ യുവാവിന്‍റെ നില കൂടുതല്‍ മെച്ചപ്പെട്ടു. കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് കണ്ടെത്തിയില്ല. വീണ്ടും പരിശോധനയ്ക്കായി സാമ്പിൾ പൂനെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 325 പേരാണ് ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ തീവ്ര നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയ 52 പേരിലും ആശങ്കപ്പെടുത്തുന്ന ലക്ഷണങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്. നിലവില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details