നിപ: മെഡിക്കല്‍ കോളജില്‍ ഇനി നിരീക്ഷണത്തിലുള്ളത് മൂന്ന് പേര്‍ മാത്രം - എറണാകുളം ജില്ലാ കലക്‌ടര്‍
നിപ ബാധിച്ച യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇനി നിരീക്ഷണത്തിലുള്ളത് മൂന്ന് പേര്‍ മാത്രമെന്ന് എറണാകുളം ജില്ലാ കലക്‌ടര്‍ മുഹമ്മദ് വൈ സഫറുള്ള. നിപ ബാധിച്ച യുവാവിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്. ഇന്ന് മെഡിക്കൽ കോളജിൽ നിന്ന് ഒരാളെക്കൂടി ഡിസ്ചാർജ് ചെയ്തെന്നും കലക്ടര്‍ അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണപ്പട്ടികയിലുണ്ടായിരുന്നവരിൽ മൂന്ന് പേരെ കൂടി ഇന്ന് ഒഴിവാക്കി. ഇതോടെ ഒഴിവാക്കിയവരുടെ എണ്ണം 50 ആയി. ഇപ്പോൾ 283 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 2029 പേർക്ക് ട്രെയിനിങ് നൽകി. ഇതോടെ 33625 പേര്‍ക്ക് നിപ രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ പരിശീലനം ലഭിച്ചതായും കലക്ടര്‍ അറിയിച്ചു.