തൃശ്ശൂർ: നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ 34 പേർ നിരീക്ഷണത്തിൽ. കൊച്ചിയില്‍ ചികിത്സയിൽ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയവര്‍ക്കാണ് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ഏർപ്പെടുത്തിയത്.
പഠനത്തിന്‍റെ ഭാഗമായുള്ള തൊഴിൽ പരിശീലനത്തിനായി തൃശ്ശൂരിൽ എത്തിയ യുവാവിന് മുമ്പേ പനിയുണ്ടായിരുന്നു. തലച്ചോറിനെ ബാധിക്കുന്ന നിപ രോഗലക്ഷണങ്ങളാണ് രോഗിക്ക് ഉള്ളത്. ഇയാൾ താമസിച്ചിരുന്ന തൃശ്ശൂരിലെ മുറിയിൽ ഒപ്പമുണ്ടായിരുന്ന അഞ്ച് പേരും അടങ്ങുന്ന 34 പേരും ജില്ലക്ക് പുറത്തുള്ള 16 പേരുമാണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിൽ ഉള്ളത്.