കേരളം

kerala

ETV Bharat / briefs

രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി - Rajasthan corona death

ഇതുവരെ 12869 പേര്‍ രോഗവിമുക്തി നേടി. ഇപ്പോള്‍ 3249 പേരാണ് ചികിത്സയിലുള്ളത്

Rajasthan
Rajasthan

By

Published : Jun 27, 2020, 4:13 PM IST

ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് മൂലം ഒമ്പത് പേർ കൂടി മരിച്ചു. പുതുതായി 127 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 16787 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 389 ആയി. ഇന്ന് മരിച്ചവരില്‍ ആറുപേര്‍ ജയ്പൂരില്‍ നിന്നും ജോധ്പൂരില്‍ നിന്നും ഉള്ളവരാണ്. മറ്റ് രണ്ടുപേര്‍ അജ്മീര്‍, പാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

അൽവാറിൽ 38 കേസുകളും ധോൽപൂരിൽ 30 കേസുകളും റിപ്പോർട്ട് ചെയ്തു. ജയ്പൂർ, കോട്ട, സിക്കാർ എന്നിവിടങ്ങളില്‍ യഥാക്രമം 13, 12, 10 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍ അജ്മീര്‍, ഉദയ്പൂര്‍, ജുഞ്ജുനു, ബിക്കാനീര്‍, ദൗസ, ദുന്‍ഗര്‍പൂര്‍, നഗൗര്‍, സ്വായ് മാധോപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതുവരെ 12869 പേര്‍ രോഗവിമുക്തി നേടി. ഇപ്പോള്‍ 3249 പേരാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details