കേരളം

kerala

ETV Bharat / briefs

നെയ്യാറ്റിൻകര ആത്മഹത്യ; മന്ത്രവാദം നടന്നതിന്‍റെ തെളിവ് തേടി  പൊലീസ് - നെയ്യാറ്റിൻകര

കൂടുതല്‍ പേരുടെ സാക്ഷി മൊഴി ഇന്ന് രേഖപ്പെടുത്തും

നെയ്യാറ്റിൻകര ആത്മഹത്യ

By

Published : May 16, 2019, 12:04 PM IST

Updated : May 16, 2019, 2:46 PM IST

നെയ്യാറ്റിൻകര: വീട്​ ജപ്​തി ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രവാദം നടന്നതിന് തെളിവില്ലെന്ന് പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ ചന്ദ്രനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

നെയ്യാറ്റിൻകര ആത്മഹത്യ; മന്ത്രവാദം നടന്നതിന്‍റെ തെളിവ് തേടി പൊലീസ്

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുണ്ടേതുണ്ട്. കൂടുതല്‍ പേരുടെ സാക്ഷി മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും വെള്ളറട സിഐ വിജു.വി.നായർ പറഞ്ഞു. ജപ്തിയുടെ വിവരങ്ങള്‍ ബാങ്കുമായി അന്വേഷിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Last Updated : May 16, 2019, 2:46 PM IST

ABOUT THE AUTHOR

...view details