കേരളം

kerala

ETV Bharat / briefs

നെയ്‌മറുടെ പരിക്ക് സാരമുള്ളത്; അന്താരാഷ്‌ട്ര മത്സരം ഉള്‍പ്പെടെ നഷ്‌ടമായേക്കും - neymar injured news

ചാമ്പ്യന്‍സ് ലീഗില്‍ ഇസ്‌താംബുള്‍ ബസാകസറിനെതിരായ മത്സരത്തിനിടെ 26ാം മിനിട്ടിലാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് പരിക്കേറ്റത്

നെയ്‌മര്‍ കളിക്കില്ല വാര്‍ത്ത neymar injured news neymar not play news
നെയ്‌മര്‍

By

Published : Oct 30, 2020, 10:35 PM IST

പാരിസ്: നെയ്‌മറുടെ പരിക്ക് സാരമുള്ളതെന്ന് പിഎസ്‌ജി. നാഡിക്ക് പരിക്കേറ്റ നെയ്‌മര്‍ക്ക് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് പിഎസ്‌ജി വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഇസ്‌താംബുള്‍ ബസാകസറിനെതിരായ മത്സരത്തിനിടെ 26ാം മിനിട്ടിലാണ് നെയ്‌മര്‍ക്ക് പരിക്കേറ്റത്. ഒന്ന് രണ്ട് ആഴ്‌ച നെയ്‌മര്‍ക്ക് വിശ്രമം വേണ്ടിവരുമെന്ന് പരിശീലകന്‍ തോമസ് ട്യുച്ചേല്‍ വ്യക്തമാക്കി കഴിഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് മത്സരങ്ങളാണ് പിഎസ്‌ജിക്ക് ഉള്ളത്. ഇവ നെയ്‌മര്‍ക്ക് നഷ്‌ടമാകും. നവംബര്‍ 14, 18 തീയതികളില്‍ നടക്കുന്ന ബ്രസീലിന്‍റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും താരത്തിന് നഷ്‌മായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വെനസ്വേലക്കും യുറുഗ്വക്കും എതിരെയാണ് മത്സരങ്ങള്‍.

ABOUT THE AUTHOR

...view details