കാഠ്മണ്ഡു: നേപ്പാളിൽ 448 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,000 കടന്നു. ഒറ്റ ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന വർധനയാണിത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പുതിയ കേസുകളിൽ 24 പേർ സ്ത്രീകളാണ്. വെള്ളിയാഴ്ച 16 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 877 പേർക്ക് രോഗം ഭേദമായി. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
നേപ്പാളിൽ 448 പേർക്ക് കൂടി കൊവിഡ് - നേപ്പാൾ കൊവിഡ്
രാജ്യത്ത് ഇതുവരെ 877 പേർക്ക് രോഗം ഭേദമായി
covid
12 ദിവസം മുമ്പ് മഹാരാഷ്ട്രയിൽ നിന്നും നേപ്പാളിലെത്തിയ അർഗഖാച്ചി സ്വദേശിയായ 57 വയസുകാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാൾ മലാറാനിയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ 1,21,862 പേരുടെ സാമ്പിളുകൾ പരിശോധിച്ചു.