കേരളം

kerala

ETV Bharat / briefs

നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് ലണ്ടന്‍ കോടതി - നീരവ് മോദി

മൂന്നാം തവണയാണ് നീരവ് മോദിക്ക് ജാമ്യം നിഷേധിക്കപ്പെടുന്നത്.

നീരവ് മോദി

By

Published : Apr 26, 2019, 5:40 PM IST

ലണ്ടന്‍: വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരി നീരവ് മോദിക്ക് ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്നോട്ടിന്‍റെ അധ്യക്ഷതയിലുള്ള വിചാരണയിലാണ് മൂന്നാമതും നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. നീരവ് കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നുറപ്പിച്ച കോടതി, കഴിഞ്ഞ മാര്‍ച്ച് 29 നും ജാമ്യം നിഷേധിച്ചിരുന്നു. വനൗട്ടുവിലെ പൗരത്വം സ്വീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ നീരവ് തയാറാകില്ലെന്ന് യുകെയിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ചൂണ്ടിക്കാട്ടിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്‍റെ അഭിപ്രായത്തില്‍, കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറാനുള്ള ഉടമ്പടി ഇന്ത്യയുമായി ഇല്ലായെങ്കില്‍ പോലും നീരവ് മോദിയെ വിട്ടുതരാനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാന്‍ പരസ്പരമുള്ള ധാരണയിലൂടെ യുകെക്ക് സാധിച്ചേക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് സ്കോട്ട്ലന്‍റ് യാര്‍ഡ് പൊലീസ് നീരവിനെ അറസ്റ്റ് ചെയ്തത്. ആദ്യ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ തന്നെ നീരവ് മോദിയെ ജയിലിലേക്ക് മാറ്റിയിരുന്നു.

ABOUT THE AUTHOR

...view details