ചെന്നൈ:തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എന്‍ഐഎയുടെ പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്‍റെയും എസ്ഡിപിഐയുടെയും തൗഹീദ് ജമാഅത്തിന്‍റെയും സംഘടനകളുടെ ഓഫീസുകളിലാണ് പരിശോധന.
തമിഴ്നാട്ടിൽ എൻഐഎ പരിശോധന - നാഥാപുരത്തും
തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് പരിശോധന

എൻഐഎ
തമിഴ്നാട്ടിൽ എൻഐഎ പരിശോധന
ശ്രീലങ്കയിലെ പള്ളികളില്‍ സ്‌ഫോടനം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്‌റാന്‍ ഹാഷിമിന്റേയും സഹായികളുടേയും ഫോണുകളിലേക്ക് ഇവിടെ നിന്നും കോളുകള്‍ പോയിരുന്നു എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. സ്‌ഫോടന കേസിലെ പ്രതികള്‍ രാമനാഥപുരത്ത് തങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നും എന്‍ഐഎ ഐജി അലോക് മിത്തിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക സംഘം തമിഴ്‌നാട്ടിലെത്തിയത്.
Last Updated : May 2, 2019, 4:36 PM IST