കേരളം

kerala

ETV Bharat / briefs

കാസർകോഡ് ഇരട്ടക്കൊലപാതകം: സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും; കെ മുരളീധരൻ - കാസർകോഡ് ഇരട്ടക്കൊലപാതകം സിബിഐക്ക്

ഷുഹൈബിന്‍റെ കൊലപാതകികൾക്ക് പെരിയ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. അനുകൂലമാകുമ്പോൾ നവോത്ഥാന നായകരും എതിർക്കുമ്പോൾ മാടമ്പിമാരുമാകുമെന്ന് പറയുന്നത് ശരിയല്ല- മുരളീധരൻ

കെ മുരളീധരൻ

By

Published : Feb 24, 2019, 2:02 PM IST

കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനല്ലെന്നും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഏതറ്റംവരെയും പോവാൻ തയ്യാറാണെന്നും കെ.മുരളീധരൻ. സിപിഎം നേതാക്കൾ പീതാംബരന്‍റെ വീട് സന്ദർശിച്ചത് കേസ് അട്ടിമറിക്കാനാണെന്നും കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്നുള്ളതിന്‍റെ തെളിവാണിതെന്നും മുരളീധരൻ ആരോപണമുന്നയിച്ചു.

കെ മുരളീധരൻ

സി.പി.എം അറിഞ്ഞുള്ള ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. പ്രകോപന പ്രസംഗത്തിന് എല്ലാവർക്കും എതിരെ വേഗം കേസ് എടുക്കുന്ന പൊലീസ് എന്തുകൊണ്ട് വി.പി.പി മുസ്തഫയ്ക്ക് എതിരെ കേസ് എടുക്കുന്നില്ല. രണ്ട് ചെറുപ്പക്കാരെ ഹീനമായി കൊലപ്പെടുത്തിയിട്ട് ആ വീട് സന്ദർശിക്കാനുള്ള മാന്യത പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details