പത്തനംതിട്ട: പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഫണ്ടുമായി ബന്ധപ്പെട്ട് നഗരസഭാ യോഗത്തിൽ തർക്കം. 16 കോടി രൂപയോളം ചെലവഴിച്ച് നിർമിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇന്‍ഡോർ സ്റ്റേഡിയത്തിന്‍റെ ഫണ്ടിന്‍റെ ഉറവിടത്തെപ്പറ്റി പ്രതിപക്ഷം യോഗത്തിൽ ചോദ്യം ചെയ്തു. ഫണ്ടിന്‍റെ ഉറവിടത്തെപ്പറ്റി വ്യക്തമായ ധാരണ നൽകാൻ ഭരണപക്ഷത്തുള്ളവർക്ക് ബാധ്യതയുണ്ടെന്ന് എൽഡിഎഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പതിനാറ് കോടി രൂപയുടെ രേഖ അടങ്ങിയ ഫയൽ ഹാജരാക്കണമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു.
ഇൻഡോർ സ്റ്റേഡിയം നിർമ്മാണം: നഗരസഭാ യോഗത്തിൽ തർക്കം - indoor stadium
നിലവിൽ അക്കൗണ്ടിൽ 1.80 കോടി രൂപയുണ്ടെന്നും എത്രയും വേഗം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പണി ആരംഭിക്കുമെന്നും ഭരണപക്ഷം മറുപടി നൽകി.
എംപി ഫണ്ട് 10 കോടി രൂപയും ബാക്കി കേന്ദ്ര ഫണ്ടാണെന്നും ഇതേപ്പറ്റി എംപി വാക്കാൽ പറഞ്ഞിട്ടേയുള്ളുവെന്നും ഭരണകക്ഷി അംഗങ്ങൾ പറഞ്ഞു. എന്നാൽ വാക്കാൽ പറയുന്ന ഒന്നിനും സാധുതയില്ലെന്നും വെറും പ്രതീക്ഷകൾ മാത്രമുള്ള ഫണ്ടാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവിൽ അക്കൗണ്ടിൽ 1.80 കോടി രൂപയുണ്ടെന്നും എത്രയും വേഗം പണി ആരംഭിക്കുമെന്നും ഭരണപക്ഷം മറുപടി നൽകി. ഇൻഡോർ സ്റ്റേഡിയത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കി അടുത്ത കൗൺസിലിൽ ഇത് പരിശോധിച്ച് ഫയൽ നൽകുമെന്നും ഭരണപക്ഷം ഉറപ്പ് നൽകി.
അതേസമയം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ രൂപരേഖ തയാറാക്കിയ ദേശായി ഏജൻസിക്ക് പണി പൂർത്തിയാവുന്നതിന് മുമ്പേ കമ്മീഷനായി നൽകേണ്ട തുകയുടെ പകുതിയിലേറെ കൊടുത്തു തീർത്തതിനെപ്പറ്റിയുള്ള എൽഡിഎഫ് അംഗങ്ങളുടെ ചോദ്യത്തിന് ഭരണപക്ഷത്തിന് വ്യക്തമായ ഉത്തരം നൽകാനായില്ല.