23 കാരിയായ ഡോക്ടറ്ററെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി സമൂഹത്തിൽപ്പെട്ട പായൽ തദ്വിയാണ് ആത്മഹത്യ ചെയ്തത്. ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്തിരുന്ന പായലിനെതിരെ കോളജിലെ മുതിർന്ന വിദ്യാർഥികൾ ജാതീയമായ പ്രസ്താവനകൾ നടത്തിയതിനെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അപകീർത്തിപ്പെടുത്തിയതിനെയും തുടർന്നാണ് ആത്മഹത്യ. മൂന്ന് വിദ്യാർഥികൾ പായലിനെ നിരന്തരം മാനസികമായി പീഢിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. പായലിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച പരാതിയെ തുടർന്ന് മുംബൈ അഗ്രിപാടാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹർ, ഡോ. അങ്കിത എന്നിവർക്കെതിരെ സെക്ഷൻ 306, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ, ആന്‍റി-റാഗിംഗ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരവും കേസെടുത്തു.
വംശീയ അധിക്ഷേപം; 23കാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു - ഇൻഫർമേഷൻ ടെക്നോളജി ആക്ട്
കോളേജിലെ മുതിർന്ന വിദ്യാർഥികൾ ജാതീയമായ പ്രസ്താവനകൾ നടത്തിയതിനെയും വാട്ട്സാപ്പ്ഗ്രൂപ്പുകളിൽ അപകീർത്തിപ്പെടുത്തിയതിനെയും തുടർന്നാണ് ആത്മഹത്യ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
വംശീയ അധിഷേപം ; 23 കാരിയായ ഡോക്ടർ ആത്മഹത്യ ചെയ്തു
ആശുപത്രിയിലെ മൂന്ന് മുതിർന്ന ഡോക്ടർന്മാർ തന്നെ ഭീഷണിപ്പെടുത്തുന്നതായി പായൽ പരാതിപ്പെട്ടിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടത് കൊണ്ട് ഒഴിവ് സമയത്ത് തന്‍റെ ഭർത്താവ് ഡോ. സലിം തദ്വിയെ കാണാനും ഭക്ഷണം കഴിക്കാനും അനുവദിച്ചിരുന്നുല്ല എന്നും പായൽ പരാതിപ്പെട്ടിരുന്നതായി സലിം തദ്വിയുടെ സഹോദരൻ നിലേഷ് തദ്വി പറഞ്ഞു