അബ്ദുള്ളക്കുട്ടി നിലപാട് അറിയിക്കട്ടെയെന്ന് എംടി രമേശ്
അബ്ദുള്ളക്കുട്ടിക്ക് താല്‍പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്
മലപ്പുറം:ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് അബ്ദുള്ളക്കുട്ടിയാണ് ആദ്യം നിലപാട് വ്യക്തമാക്കേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെകട്ടറി എംടി രമേശ്. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. താൽപര്യമറിയിച്ചാൽ പാർട്ടിയിലെടുക്കുന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും എംടി രമേശ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് എപി അബ്ദുള്ളക്കുട്ടിയെ ഇന്നലെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലും തന്‍റെ നിലപാടില്‍ അബ്ദുള്ളക്കുട്ടി ഉറച്ചുനിന്നു.