കേരളം

kerala

ETV Bharat / briefs

വയനാടിനെ മുസ്ലീം ലീഗിന് തീറെഴുതി കൊടുത്തോയെന്ന് എം ടി രമേശ് - മുസ്ലീം ലീഗ്

"ഭീകരവാദികള്‍ക്കും ലീഗ് ഗുണ്ടകള്‍ക്കും അഴിഞ്ഞാടാന്‍ അവസരമൊരിക്കിയിരിക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും" - എം ടി രമേശ്

വയനാടിനെ മുസ്ലീം ലീഗിന് തീറെഴുതി കൊടുത്തോയെന്ന് എം ടി രമേശ്

By

Published : Apr 20, 2019, 6:15 PM IST

Updated : Apr 20, 2019, 7:46 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസിനും എല്‍ഡിഎഫിനുമെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വയനാട് ലോക്സഭാ മണ്ഡലത്തെ മുസ്ലീം ലീഗിന് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് ഇരുപാര്‍ട്ടികളും വ്യക്തമാക്കണം. ഇന്നലെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുണ്ടായ അക്രമം, വയനാടിനെ പാകിസ്ഥാനെന്ന് അമിത്ഷാ വിളിച്ചതിനുള്ള ഉത്തമ ഉദാഹരണമാണ്. ഒരുപറ്റം ഭീകരവാദികള്‍ക്കും ലീഗ് ഗുണ്ടകള്‍ക്കും അഴിഞ്ഞാടാന്‍ അവസരമൊരിക്കിയിരിക്കുകയാണ് യുഡിഎഫും എല്‍ഡിഎഫും. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നും എം ടി രമേശ്

വയനാടിനെ മുസ്ലീം ലീഗിന് തീറെഴുതി കൊടുത്തോയെന്ന് എം ടി രമേശ്
Last Updated : Apr 20, 2019, 7:46 PM IST

ABOUT THE AUTHOR

...view details