കേരളം

kerala

ETV Bharat / briefs

കാസര്‍കോട് കൊലപാതകം: യൂത്ത് കോണ്‍ഗ്രസിന്‍റെ ധീര പ്രയാണ സ്മൃതി യാത്രക്ക് തുടക്കം - കോണ്‍ഗ്രസ്

കല്യോട്ട് നടന്ന ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് കേശവചന്ദ്‌ യാദവാണ് യാത്ര ഉദ്‌ഘാടനം ചെയ്‌തത്. അടിക്ക്‌ തിരിച്ചടിക്കാന്‍ സാധിക്കാത്തത്‌ കൊണ്ടല്ലെന്നും സമാധാനത്തിന്‍റെ പാതയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും കേശവ്‌ ചന്ദ്‌ യാദവ്‌ പറഞ്ഞു.

കാസര്‍കോട് കൊലപാതകം

By

Published : Mar 1, 2019, 10:25 PM IST

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചിതാഭസ്‌മവുമായി യൂത്ത്‌ കോണ്‍ഗ്രസിന്‍റെധീര സ്‌മൃതിയാത്ര പ്രയാണം തുടങ്ങി. സിപിഎമ്മിന്‍റെകൊലപാതക രാഷ്ട്രീയത്തിനെതിരായ സന്ദേശമായാണ്‌ പര്യടനം. ഈ മാസം അഞ്ചിന്‌ യാത്ര തിരുവനന്തപുരത്ത്‌ സമാപിക്കും.

പ്രിയ സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തിലെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് ശരത്‌ലാലിന്‍റെയുകൃപേഷിന്‍റെയുംചിതാഭസ്‌മം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്നാണ് പ്രസിഡന്‍റ്ഡീന്‍ കുര്യാക്കോസ്‌ നയിക്കുന്ന ധീര സ്‌മൃതിയാത്രക്ക്‌ ആരംഭമായത്. കല്യോട്ട് നടന്ന ചടങ്ങില്‍ അഖിലേന്ത്യാ പ്രസിഡന്‍റ് കേശവചന്ദ്‌ യാദവാണ് യാത്ര ഉദ്‌ഘാടനം ചെയ്‌തത്. അടിക്ക്‌ തിരിച്ചടിക്കാന്‍ സാധിക്കാത്തത്‌ കൊണ്ടല്ലെന്നും സമാധാനത്തിന്‍റെപാതയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നതെന്നും കേശവ്‌ ചന്ദ്‌ യാദവ്‌ പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരന്‍, വിടി ബല്‍റാം എം.എല്‍.എ, യൂത്ത്‌ കോണ്‍ഗ്രസ്‌ കേന്ദ്രഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേ സമയം നാളെ യുഡിഎഫിന്‍റെനേതൃത്വത്തില്‍ പെരിയയില്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരും എന്നും കോണ്‍ഗ്രസ് അറിയിച്ചു.

കാസര്‍കോട് കൊലപാതകം: യൂത്ത് കോണ്‍ഗ്രസിന്‍റെ ധീര പ്രയാണ സ്മൃതി യാത്രക്ക് തുടക്കം

ABOUT THE AUTHOR

...view details