കേരളം

kerala

ETV Bharat / briefs

സാമൂഹിക ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതി - mavoist threat

ആദിവാസി മേഖലകളിൽ നിരന്തരം മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ സാമൂഹിക ബോധവൽക്കരണമാകും പ്രധാന പരിപാടി.

സര്‍ക്കാര്‍ പദ്ധതി

By

Published : Jun 22, 2019, 8:04 AM IST

Updated : Jun 22, 2019, 9:42 AM IST

മലപ്പുറം: സാമൂഹിക ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാൻ കർമപദ്ധതി ഒരുക്കി സംസ്ഥാന സർക്കാർ. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഉത്തര കേരളത്തിലെ അഞ്ച് ജില്ലകളിൽ പ്രത്യേക പദ്ധതി നടപ്പിലാക്കാൻ മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ മാവോയിസ്റ്റ് വെല്ലുവിളികൾ നേരിടുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനം ഉണ്ടായത്. വനംവകുപ്പിനും പൊലീസിനുമൊപ്പം ഐടിഡിപി, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവരെ കൂടി പദ്ധതിയില്‍ സജീവ പങ്കാളികളാക്കും.

മാവോയിസ്റ്റുകളെ നേരിടാൻ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

ആദിവാസി മേഖലകളിൽ നിരന്തരം മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ സാമൂഹിക ബോധവൽക്കരണമാകും പ്രധാന പരിപാടി. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക്‌ സർക്കാർ നിയമനുസരിച്ച് നിലവിലുള്ള പ്രത്യേക പാക്കേജ് കൂടുതൽ കാര്യക്ഷമമാക്കും. ഡിജിപി ലോക്നാഥ് ബെഹ്റ, മാവോയിസ്റ്റ് ബാധിത മേഖലകളായി കേന്ദ്രം പ്രഖ്യാപിച്ച ഉത്തര കേരളത്തിലെ അഞ്ച് ജില്ലകളിലെ കലക്ടർമാർ, പൊലീസ് മേധാവിമാർ എന്നിവർക്ക് പുറമേ, ഐടിഡിപി, വനം, സാമൂഹിക നീതി, പഞ്ചായത്ത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Last Updated : Jun 22, 2019, 9:42 AM IST

ABOUT THE AUTHOR

...view details