ജാതിമാറി വിവാഹം ചെയ്തു; ശിക്ഷയായി ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു - Caste discrimination
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു
ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ശിക്ഷയായി യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിന്‍ പറഞ്ഞു. രണ്ട് പേര്‍ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്.