ഭോപ്പാൽ:രൂക്ഷമായ കൊവിഡ് സാഹചര്യവും മൂന്നാം തരംഗ സാധ്യതയും കണക്കിലെടുത്ത് കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കുന്നതിനായി 'വാക്സിനേഷൻ മഹാഭിയാൻ' ആരംഭിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നാളെ യോഗ ദിനത്തിൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി നാളെ തന്നെ സംസ്ഥാനത്തെ 10 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'വാക്സിനേഷൻ മഹാഭിയാൻ' ആരംഭിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി - വാക്സിനേഷൻ മഹാഭിയാൻ
പരിപാടിയുടെ ഭാഗമായി നാളെ തന്നെ സംസ്ഥാനത്തെ 10 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'വാക്സിനേഷൻ മഹാഭിയാൻ' ആരംഭിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് മുമ്പായി രണ്ടാം തരംഗത്തിൽ സംഭവിച്ച കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. എല്ലാവരും വാക്സിൻ സ്വീകരിക്കാനായി മുന്നോട്ട് വരണമെന്നും കുപ്രചരണങ്ങളിൽ വീഴരുതെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
Also read: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി