തിരുവനന്തപുരം: ജീവിത പ്രതിസന്ധികളോട് പടവെട്ടി കുടുംബം പോറ്റുന്ന അമ്മമാരെ ആദരിച്ച് മലയാളം പള്ളിക്കൂടം. മാതൃദിനത്തോടനുബന്ധിച്ചാണ് വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്ക് ആദരമർപ്പിച്ചത്. തൈക്കാട് ഗവൺമെന്‍റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങ് പ്രശസ്ത കവി പ്രൊഫസർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.
അമ്മമാരെ ആദരിച്ച് മലയാളം പള്ളിക്കൂടം
വിവിധ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമ്മമാരെയാണ് ആദരിച്ചത്.
ആദരം
ശാരീരിക അവശതകള്‍ അവഗണിച്ച് പാളയം മാർക്കറ്റിൽ മത്സ്യ വില്‍പ്പന നടത്തുന്ന റെജീന, ഹൃദയമ്മ എന്നിവരെ മധുസൂദനൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു. റെയിൽവേ ഗാർഡ് മുതൽ പൊലീസ് വരെ വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്ന അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. മലയാളം പള്ളിക്കൂടം സെക്രട്ടറി ജെസി നാരായണൻ, യുവ കവി ബിജു ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Last Updated : May 12, 2019, 4:36 PM IST