കേരളം

kerala

ETV Bharat / briefs

ഭര്‍ത്താവുമായി കലഹം; മക്കളെ ക്രൂരമായി കൊലപ്പെടുത്തി അമ്മ - TWO CHILDRED

ഇരുപത്തിയെട്ടുകാരി ചിന്തല സരോജയാണ് ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ അഞ്ചും രണ്ടും വയസ്സുള്ള മക്കളെ ഗ്ളാസ് കുപ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്

ഭര്‍ത്താവുമായി കലഹം; അമ്മ മക്കളെ കുപ്പികൊണ്ടടിച്ച് കൊന്നു

By

Published : May 26, 2019, 8:27 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപേട്ടി അമ്മ മക്കളെ ഗ്ളാസ് കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവുമായുണ്ടായ കലഹത്തെ തുടർന്നാണ് ഇരുപത്തിയെട്ടുകാരി ചിന്തല സരോജ ക്രൂര കൃത്യം നടത്തിയത്. കുട്ടികളുടെ വായില്‍ തുണി തിരുകി വച്ച ശേഷമാണ് കൊല നടത്തിയത്. അഞ്ചുവയസുള്ള അയാന്‍, രണ്ടുവയസുള്ള ഹര്‍ഷവര്‍ദ്ധന്‍ എന്നിവരാണ് മരിച്ചത്.

കൊലപാതകത്തിന് ശേഷം ആത്മഹത്യചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ധൈര്യം ഇല്ലാത്തതിനാല്‍ പിന്നീട് പൊലീസിലെത്തി കീഴടങ്ങിയതെന്നാണ് സരോജ മൊഴി നല്‍കിയത്. സംഭവസമയത്ത് ഭര്‍ത്താവ് ചിത്യാല ഭാസ്കര്‍ സ്ഥലത്തില്ലായിരുന്നു. ആറ് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭാസ്ക്കറിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്നമുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു

ABOUT THE AUTHOR

...view details