കാബൂൾ :ടി 20 ലോകകപ്പ് അഫ്‌ഗാൻ ടീമിനെ പ്രഖ്യാപിച്ച് മിനിട്ടുകൾക്കകം ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് റാഷിദ് ഖാൻ. ടീമിന്‍റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ക്യാപ്റ്റനായ തന്നെ അറിയിക്കാത്തതിനാലാണ് താരത്തിന്‍റെ രാജി. പകരം ടീമിലെ സീനിയർ താരം മുഹമ്മദ് നബിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതിനെച്ചൊല്ലിയും ക്രിക്കറ്റ് ബോർഡിൽ തർക്കങ്ങൾ ഉടലെടുത്തു എന്നാണ് റിപ്പോർട്ടുകൾ.
ഹാമിദ് ഹസൻ, ഷാപൂർ സദ്രാൻ, ദൗലത്ത് സദ്രാൻ, മുഹമ്മദ് ഷഹ്‌സാദ് എന്നീ മുതിർന്ന താരങ്ങളുടെ തെരഞ്ഞെടുപ്പിൽ റാഷിദ് അതൃപ്തനായിരുന്നു. ഇവരെല്ലാവരും 33 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ടി-20 താരം അല്ലാത്ത വെറും 3 ടി20കൾ മാത്രം കളിച്ചിട്ടുള്ള ഹഷ്മതുല്ല ഷാഹിദിയുടെ തെരഞ്ഞെടുപ്പിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
'ക്യാപ്റ്റനെന്ന നിലയിലും രാജ്യത്തോട് ഉത്തരവാദിത്തമുള്ള വ്യക്തിയെന്ന നിലയിലും അഫ്ഗാന്‍ ടീം തിരഞ്ഞെടുപ്പില്‍ ഞാനും സ്ഥാനം അര്‍ഹിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാധ്യമത്തിലൂടെ പ്രഖ്യാപിച്ച അഫ്‌ഗാന്‍ ടീമിനെക്കുറിച്ച് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ അഫ്‌ഗാനിസ്ഥാന്‍ ടി20 ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം പെട്ടെന്നുള്ള തീരുമാന പ്രകാരം ഒഴിയുകയാണ്. അഫ്‌ഗാനിസ്ഥാന് വേണ്ടി കളിക്കുകയെന്നത് എപ്പോഴും അഭിമാനം നല്‍കുന്ന കാര്യമാണ്', റാഷിദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
ALSO READ:ടി20 ലോകകപ്പ്; വെടിക്കെട്ട് ടീമുമായി വെസ്റ്റ് ഇൻഡീസ്, ആറ് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി രവി രാംപോൾ
നബിയെ ക്യാപ്റ്റനാക്കിയതിനാൽ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇടക്കാല ചെയർമാൻ അസീസുള്ള ഫസ്‌ലി ഫിറ്റല്ലാത്ത, അച്ചടക്കമില്ലാത്ത മുതിർന്ന താരത്തെ ക്യാപ്റ്റനായി നിയമിച്ചു എന്ന് കുറ്റപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. 15 പേരടങ്ങുന്ന സ്‌ക്വാഡിനെ പ്രഖ്യാപിക്കാനാണ് ഐസിസി നിര്‍ദേശമെങ്കിലും 18 അംഗ ടീമിനെയാണ് അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത്.