കേരളം

kerala

ETV Bharat / briefs

കേരളത്തിന് വിമര്‍ശനം; ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആരും മിണ്ടുന്നില്ലെന്ന് മോദി - നരേന്ദ്ര മോദി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച മോദി ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ആരും മിണ്ടുന്നില്ലെന്നും ആരോപിച്ചു.

നരേന്ദ്ര മോദി

By

Published : May 27, 2019, 3:59 PM IST

Updated : May 27, 2019, 5:21 PM IST

ഉത്തര്‍പ്രദേശ്: ബിജെപി പ്രവര്‍ത്തകര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലായിടത്തും വേട്ടയാടപ്പെടുന്നുവെന്ന് നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശേഷം സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും കഠിനപരിശ്രമം വഴിയാണ് എല്ലാ വെല്ലുവിളികളും നേരിട്ടതെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ആരും പ്രതികരിക്കുന്നില്ല. ഇവരുടേത് പക്ഷപാതപരമായ മനുഷ്യത്വ വാദമാണ്. ഇത്തരക്കാര്‍ക്ക് ബിജെപിയോട് അയിത്തമാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയാണ് ബിജെപി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ കര്‍ണാടകയില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയത് ബിജെപിയാണ്. ഇപ്പോഴും തങ്ങളുടെ പാര്‍ട്ടി ഹിന്ദി ഹൃദയ ഭൂമിയിലെ മാത്രം പാര്‍ട്ടിയാണോയെന്ന് മോദി ചോദിച്ചു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് നരേന്ദ്ര മോദി

തെരഞ്ഞെടുപ്പ് വിജയം വലിയ ശക്തി നല്‍കിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഫലത്തെക്കുറിച്ച് ആശങ്കയുടെ കണികപോലും ഉണ്ടായിരുന്നില്ല. കാരണം ജനങ്ങളെ താന്‍ അത്രമാത്രം വിശ്വസിച്ചിരുന്നുവെന്നും മോദി പറഞ്ഞു. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

Last Updated : May 27, 2019, 5:21 PM IST

ABOUT THE AUTHOR

...view details