ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയായി. മോദിയും അമിത് ഷായും തമ്മിൽ നടത്തിയ മാരത്തണ്‍ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയിൽ ധാരണയായത്. അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നാണ് സൂചന. പ്രകാശ് ജാവദേക്കർ, ധർമേന്ദ്ര പ്രധാന്‍, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, നരേന്ദ്ര തോമർ, രവിശങ്കർ പ്രസാദ്, രാജ്നാഥ് സിങ് എന്നിവർ മന്ത്രിമാരാകും. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം വീണ്ടും മന്ത്രിയായേക്കും. സത്യപ്രതിജ്ഞ ചടങ്ങിനോട് അനുബന്ധിച്ച് കുമ്മനം രാജശേഖരൻ പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുമ്മനം ഡല്‍ഹിയിലേക്ക് തിരിച്ചത്.
രണ്ടാം മോദി മന്ത്രിസഭ; കുമ്മനത്തിനും കണ്ണന്താനത്തിനും സാധ്യത - നരേന്ദ്രമോദി മന്ത്രിസഭ
അമിത് ഷാ മന്ത്രി സഭയിലേക്കില്ലെന്ന് സൂചന. പാര്‍ട്ടി ദേശീയ അധ്യക്ഷനായി തുടരും.
നരേന്ദ്രമോദി, അമിത് ഷാ
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അരുൺ ജയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നരേന്ദ്ര മോദി അരുണ്‍ ജയ്റ്റ്ലിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചു. ജയ്റ്റ്ലി മന്ത്രിയാകണമെന്നായിരുന്നു മോദിയുടെ ആവശ്യം. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സുഷമ സ്വരാജും മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.