പുൽവാമയിലെ ആക്രമണത്തിൽ ഇന്ത്യൻ ജനത രോഷാകുലരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം അവരുടെ ഭാഷയിൽ മറുപടി നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
മന്‍ കി ബാത്തിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി - സൈന്യം
ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാൻ സൈന്യം നടത്തുന്ന നീക്കം രാജ്യം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
![മന്‍ കി ബാത്തിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി](https://etvbharatimages.akamaized.net/etvbharat/images/768-512-2536178-788-586360cf-b5bb-445b-8705-45080284c284.jpg)
മന്‍ കി ബാത്തിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
പുൽവാമ ഭീകരാക്രമണം ജനങ്ങളുടെയും തന്‍റെയും മനസിൽ വേദനയുണ്ടാക്കിയെന്നും മതരാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ച് രാജ്യം സൈന്യത്തിനൊപ്പം നില്ക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശീർവാദത്തോടെ ഏറെ വർഷങ്ങൾ മൻകി ബാത്ത് നടത്തുമെന്നും മൻ കി ബാത്ത് ഇനി മേയ് മാസമാണ് ഉണ്ടാവുകയെന്നും രണ്ടു മാസം തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.