ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണമികവിന്‍റെ അവകാശവാദവുമായി രണ്ടാം മോദി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും. പുതിയ മന്ത്രിസഭയില്‍ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ ഉണ്ടാകും. പുതുമുഖങ്ങളുടെ പേരുകളും ഉയരുന്നുണ്ട്. ഗാന്ധിനഗറില്‍ നിന്നും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മന്ത്രിസഭയിലെ പ്രധാനികളിലൊരാളാകുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. ആഭ്യന്തരമോ ധനകാര്യമോ അമിത് ഷാക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം മോദി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും
മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.
pm
ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ് ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാമൂഹിക- സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ വിപുലമായ ആഘോഷങ്ങളോടെ നടത്തുന്ന ചടങ്ങിനായി തലസ്ഥാനനഗരി ഒരുങ്ങിക്കഴിഞ്ഞു.