ബലാക്കോട്ട് ആക്രമണം ശരിയായില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശങ്ങള്‍ക്ക് അതിശക്തമായ ഭാഷയില്‍ മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററിലൂടെയാണ് പ്രധാനമന്ത്രി സാം പിത്രോഡയ്ക്ക് മറുപടിനൽകിയത്.സൈന്യത്തെ ആപമാനിക്കുന്നത് ആവര്‍ത്തിക്കുകയാണ്. തീവ്രവാദത്തിനോട് മൃദു സമീപനം പുലര്‍ത്തുന്നവര്‍ക്ക് ആശ്രയമായി പ്രതിപക്ഷം മാറിയിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രധാന ഉപദേശകനും വഴികാട്ടിയുമായ വ്യക്തി ഇന്ത്യന്‍ സായുധ സേനകളെ അപമാനിച്ചു കൊണ്ട് പാകിസ്ഥാന് ആഘോഷിക്കാനുള്ള വക നല്‍കിയിരിക്കുകയാണ്. ഭീകരര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പലിശയും ചേര്‍ത്ത് മറുപടി നല്‍കും, ഇത് പുതിയ ഇന്ത്യയാണ്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ഒരുകാലത്തും തയാറാകില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ ഇന്ത്യക്കാര്‍ ചോദ്യം ചെയ്യണം.130 കോടി ഇന്ത്യക്കാരും കോണ്‍ഗ്രസിന്‍റെ കോമാളിത്തരങ്ങള്‍ മറന്ന് പോകില്ലെന്ന് അവരോട് പറയണമെന്ന്മോദി ട്വീറ്റ് ചെയ്തു.
പാകിസ്ഥാന്‍റെ ആഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുന്നു; മോദി - ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേനമസേന
സൈനിക നടപടികളെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വലിച്ചിഴക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമയും ബലാക്കോട്ടും വിടാനൊരുക്കമല്ല.
പാകിസ്ഥാന്‍റെ ആഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുന്നു; മോദി
പുല്‍വാമക്ക് മറുപടിയായി പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് വേണമെന്നായിരുന്നു ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞത്. ചിലര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാകിസ്ഥാനെ മുഴുവനായി കുറ്റം പറയാനാകില്ലെന്നും വൈകാരികമായി പെരുമാറരുതെന്നും പിത്രോഡ പറഞ്ഞിരുന്നു.