കേരളം

kerala

ETV Bharat / briefs

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ - മാവോയിസ്റ്റ്

ആറളം ഫാം കേന്ദ്രീകരിച്ചുള്ള മൂന്നംഗ സംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് പൊലീസിന് സൂചന ലഭിച്ചു

കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

By

Published : May 3, 2019, 3:07 PM IST

കണ്ണൂർ:കണ്ണൂർ ഇരിട്ടിയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് മനസിലാക്കുക, യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത വിപ്ലവ ജനകീയ മുന്നണി നേതാവ് ലുക്ക്മാന്‍ പള്ളിക്കണ്ടിയെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. ആറളം ഫാം കേന്ദ്രീകരിച്ചുള്ള മൂന്നംഗ സംഘമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേയും ഇരിട്ടി ടൗണില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചിരുന്നു.

ABOUT THE AUTHOR

...view details