നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. തമിഴ്നാട്ടിലെ കരൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് സംഭവം. കല്ലും ചീമുട്ടയും എറിഞ്ഞതിനെ തുടർന്ന്പ്രചാരണം നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് കമല്‍ഹാസനോട് ആവശ്യപ്പെട്ടു.അക്രമികളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
നേരത്തേ അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിയിലും താരത്തിന് നേരെ ചെരിപ്പേറ് നടന്നിരുന്നു.
മക്കള്‍ നീതി മയ്യത്തിന്‍റെ പരാതിയില്‍ ബിജെപി, ഹനുമാന്‍ സേന അംഗങ്ങള്‍ക്കെടിരെ പൊലീസ് കേസെടുത്തു. വിവാദത്തെ തുടര്‍ന്ന് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന കമല്‍ കനത്ത സുരക്ഷയില്‍ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരത്തിന്‍റെ നാവ് അരിഞ്ഞു വീഴ്ത്തണമെന്നാണ് ക്ഷീരവികസന വകുപ്പ് മന്ത്രി ബാലാജി പ്രതികരിച്ചത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താന്‍ ഹൈന്ദവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും പാതയാണ് കമല്‍ പിന്തുടരുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ആരോപിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന കമല്‍ കനത്ത സുരക്ഷയിലാണ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്.