കേരളം

kerala

ETV Bharat / briefs

യുഎസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളില്ലാത്ത ആദ്യ സംസ്ഥാനമായി മിസ്സോരി - വാഷിംഗ്ടൺ

മിസ്സോരിയിലെ ഏക അബോഷൻ ക്ലിനിക്ക് അടുത്ത ആഴ്ച പ്രവര്‍ത്തനം അവസാനിപ്പിക്കും.

മിസ്സോരി

By

Published : May 29, 2019, 8:10 AM IST

വാഷിംഗ്ടൺ: യുഎസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളില്ലാത്ത ആദ്യ സംസ്ഥാനമായി മിസ്സോരി. മിസ്സോരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക അബോര്‍ഷന്‍ ക്ലിനിക്കായിരുന്ന പ്ലാന്‍ഡ് പേരന്‍റ്ഹുഡിന് ലൈസന്‍സ് പുതുക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് അടുത്ത ആഴ്ച പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ അബോഷൻ ക്ലിനിക്കിന് ലൈസൻസ് പുതുക്കി നൽകാത്തത് പൊതു ജനാരോഗ്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ക്ലിനിക്ക് സിഇഒ ലീന വെൻ പറഞ്ഞു. എട്ട് ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം നിയമപരമായി നിരോധിക്കുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച മിസ്സോരി ഗവർണർ മൈക്ക് പാർസൺ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇതില്‍ പ്രതിഷേധവും ശക്തമായിരുന്നു. നിയമം ഭരണഘടന വിരുദ്ധമാണെന്നും ആക്ഷേപമുയർന്നിരുന്നു.

ABOUT THE AUTHOR

...view details