കേരളം

kerala

ETV Bharat / briefs

ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതല്‍ - ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതല്‍

രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സക്കീന ഉദ്ഘാടനം ചെയ്യും

medical camp will start today  malappuram  chaliyar adivasi colony  medical camp at malappuram will start on wednesday  ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതല്‍  ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ്
ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതല്‍

By

Published : Dec 11, 2019, 2:59 AM IST

മലപ്പുറം : ചാലിയാർ പഞ്ചായത്തിലെ ഉൾവനങ്ങളിലുള്ള ആദിവാസി കോളനികളില്‍ ഇന്ന് മുതല്‍ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ പി.ടി.ഉസ്മാൻ. പാലക്കയം ആദിവാസി കോളനിയിൽ ബുധനാഴ്ച്ച രാവിലെ 9 ന് ആരംഭിക്കുന്ന ക്യാമ്പ്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സക്കീന ഉദ്ഘാടനം ചെയ്യും. പന്തീരായിരം ഉൾവനത്തിലുള്ള വെറ്റില ക്കൊല്ലി, അമ്പു മല, പ്ലാക്കൽ ചോല, കൊമ്പൻ കല്ല് കോളനികളിലും മെഡിക്കൽ ക്യാമ്പുകൾ നടത്തും. ആരോഗ്യ വകുപ്പ് ചാലിയാര്‍ കുടുംബാരോഗ്യത്തിന്‍റെ കീഴില്‍ മികച്ച പ്രവര്‍ത്തനമാണ്‌ നടത്തി വരുന്നതെന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും എച്ച്‌എംസിയും ആശുപത്രിയുടെ വികസന കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ്‌ ആരോഗ്യരംഗത്ത് ചാലിയാറിന്‌ നേട്ടമുണ്ടാക്കാന്‍ സാധിച്ചതെന്നും പ്രസിഡന്‍റ്‌ പറഞ്ഞു.

ചാലിയാര്‍ ആദിവാസി കോളനികളില്‍ മെഡിക്കൽ ക്യാമ്പ് ഇന്ന് മുതല്‍

ABOUT THE AUTHOR

...view details