ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ പ്രതികരണവുമായി ബാബ രാംദേവ്. മെയ് 23 'മോദി ദിവസമായി' ആഘോഷിക്കണമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമായിരുന്നു മെയ് 23. കോടികണക്കിനു ജനങ്ങളുടെ വിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയത്. ഒരു വശത്ത് 'മഹാസഖ്യം' മത്സരിച്ചപ്പോൾ മറുവശത്ത് മോദി ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉത്തർപ്രദേശിൽ ബിജെപി നേടിയത് മഹത്തായ വിജയമാണ്. ജനങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിൽ സുരക്ഷിതരാണെന്നും ബാബാ രാംദേവ് പറഞ്ഞു.
മെയ് 23 മോദി ദിവസമായി ആഘോഷിക്കണം : ബാബാ രാംദേവ് - ബാബാ രാംദേവ്
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേടിയതെന്നും ജനങ്ങൾ അദ്ദേഹത്തിന്‍റെ കൈകളിൽ സുരക്ഷിതരാണെന്നും ബാബാ രാംദേവ് പറഞ്ഞു.
ബാബാ രാംദേവ്
പശുവിനെ കടത്തുന്നവരും പശുവിന്‍റെ രക്ഷകരും തമ്മിലുളള പ്രശ്നത്തിന് ആകെയുളള പരിഹാരം പശുവിനെ കശാപ്പ് ചെയ്യുന്നത് തടയുന്നതാണ്. മാംസം കഴിക്കുന്നവർക്ക് വേറെ മാംസം കഴിക്കാമല്ലോ എന്നും ബാബാ രാംദേവ് പറഞ്ഞു.
.