ശ്രീനഗർ:ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ നിന്നുള്ള ആദ്യ ഫൈറ്റർ പൈലറ്റായി മാവിയ സുഡാൻ. നൗഷേരയിലെ ബോർഡർ തഹ്‌സിലിലെ ലംബേരി ഗ്രാമത്തിലാണ് മാവിയ സുഡാൻ താമസിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിൽ മാവിയ പന്ത്രണ്ടാമത്തെ വനിത ഉദ്യോഗസ്ഥയായാണ് നിയമിക്കപ്പെട്ടത്. എന്നാൽ രാജൗരി ജില്ലയിൽ നിന്നുള്ള ആദ്യ ഫൈറ്റർ പൈലറ്റായി മാറിയിരിക്കുകയാണ് മാവിയ.
ഹൈദരാബാദിലെ ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ ശനിയാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിന് ശേഷമാണ് മാവിയ സുഡാൻ യുദ്ധ വിമാനത്തിലെ പൈലറ്റായി നിയമിതയായത്.
സന്തോഷം പങ്കുവെച്ച് കുടുംബം
മകളുടെ നേട്ടത്തിൽ മവിയയുടെ പിതാവ് വിനോദ് സുഡാൻ സന്തോഷം പ്രകടിപ്പിച്ചു. തനിക്ക് ഈ നേട്ടത്തിൽ അഭിമാനമുണ്ടന്നും ഇപ്പോൾ അവൾ ഈ രാജ്യത്തിന്‍റെ മകളാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മായിവ തന്‍റെ സ്കൂൾ കാലം മുതൽ തന്നെ വ്യോമസേനയിലേക്ക് എത്താനും ഒരു യുദ്ധ പൈലറ്റാകാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് സഹോദരി പറയുന്നു.
അനുജത്തിയെക്കുറിച്ച് തനിക്ക് അവിശ്വസനീയമാം വിധം അഭിമാനമുണ്ടെന്നും കുട്ടിക്കാലം മുതലുള്ള അവളുടെ സ്വപ്നം സഫലമാണെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.
Also read: പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി