ആലപ്പുഴ: മാവേലിക്കര വള്ളികുന്നം സ്‌റ്റേഷനിലെ പൊലീസുകാരി സൗമ്യ പട്ടാപ്പകൽ കത്തിയമർന്നപ്പോൾ ഇരുട്ട് വീണത് മൂന്ന് കുരുന്നുജീവനുകളിൽ കൂടിയാണ്. പറക്കമുറ്റാത്ത സൗമ്യയുടെ മക്കളായ ഋഷികേശിന്‍റെയും ആദികേശിന്‍റെയും ഋതികയുടെയും ജീവിതത്തിൽ. മൂന്ന് മക്കളിൽ മൂത്തവൻ ഋഷികേശിന് പ്രായം വെറും പന്ത്രണ്ട് മാത്രം. ഏറ്റവും ഇളയവൾ ഋതികയ്ക്ക് പ്രായം നാലും. ഇവരുടെ അച്ഛൻ സജീവ് വിദേശത്താണുള്ളത്.
സൗമ്യ കത്തിയമർന്നപ്പോൾ ഇരുട്ട് വീണത് മൂന്ന് കുരുന്നുജീവനുകളിൽ
ക്ലാപ്പനയിലെ കുടുംബ വീട്ടിൽ നിന്ന് മക്കളെയും കൊണ്ട് വള്ളിക്കുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യക്ക് പതിവാണ്. മരിക്കുന്നതിന് നാല് ദിവസം മുമ്പും സൗമ്യ വന്നിരുന്നതായി സൗമ്യയുടെ അച്ഛനും അമ്മയും വിതുമ്പി കൊണ്ട് പറയുന്നു.
ക്ലാപ്പനയിലെ കുടുംബ വീട്ടിൽ നിന്നും മക്കളെയും കൊണ്ട് വള്ളിക്കുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യക്ക് പതിവാണ്. മകൾ ഋതിക ക്ലാപ്പനയിലെ വീടിനടുത്തുള്ള അംഗനവാടിയിലാണ് പഠിക്കുന്നത്. ജോലിയുള്ള ദിവസങ്ങളിൽ സൗമ്യയുടെ അമ്മൂമ്മയാണ് ഋതികയെ പതിവായി നോക്കിയിരുന്നത്. മിക്കപ്പോഴും ജോലികഴിഞ്ഞ് സൗമ്യ ക്ലാപ്പനയിലെ വീട്ടിലെത്തി മക്കളെയും കൂട്ടി വള്ളികുന്നത്തേക്ക് പോകും. മരിക്കുന്നതിന് നാല് ദിവസം മുമ്പും സൗമ്യ വന്നിരുന്നതായി സൗമ്യയുടെ അച്ഛനും അമ്മയും വിതുമ്പി കൊണ്ട് പറയുന്നു.
സൗമ്യവും കുടുംബവും അടുത്തിടെയാണ് വള്ളിക്കുന്നത്തെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് സജീവ് മൂന്നാഴ്‌ച മുമ്പാണ് വിദേശത്തേക്ക് മടങ്ങിയത്. അയൽവാസികളുമായി നല്ല സൗഹൃദമായിരുന്നു സൗമ്യ പുലർത്തിയിരുന്നത് എന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സൗമ്യയുടെ വേർപാട് വീടിന് മാത്രമല്ല നാടിനും ഒരു തീരാനഷ്‌ടം തന്നെയാണ് എന്ന് ഈ വാക്കുകൾ ഓർമപ്പെടുത്തുന്നു.