മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ രക്ഷാസമിതിയാണ് ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. നാലുതവണ എതിര്‍ത്ത ചൈന ഇത്തവണ അനുകൂലിച്ചു. ഇന്ത്യയുടെ ആവശ്യത്തെ ചൈന മാത്രമാണ് ഇതുവരെ എതിര്‍ത്തിരുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് നയതന്ത്രതലത്തിലെ ഇന്ത്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലോക രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ സയ്യിദ് അക്ബറുദ്ദീന്‍. ആഗോള ഭീകരനായി പ്രഖ്യാപിച്ചതിലൂടെ പാകിസ്ഥാനിലുള്ള മസൂദ് അസറിന് രാജ്യാന്തരതലത്തില്‍ യാത്രാവിലക്ക് അടക്കം നേരിടേണ്ടിവരും. അസറിനെതിരെ നിയമനടപടിയെടുക്കാന്‍ പാകിസ്ഥാനും നിര്‍ബന്ധിതരാകും. മുംബൈ ഭീകരാക്രമണത്തിന്‍റെ അടക്കം സൂത്രധാരനാണ് അസര്‍. മോദിയുടെ നയതന്ത്ര മിന്നലാക്രമണമെന്നാണ് ബിജെപി പ്രതികരിച്ചത്.
ഇന്ത്യയുടെ വിജയം: മസൂദ് അസര്‍ ആഗോള ഭീകരന്‍ - india
യുഎന്‍ രക്ഷാസമിതിയാണ് ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.
![ഇന്ത്യയുടെ വിജയം: മസൂദ് അസര്‍ ആഗോള ഭീകരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3161716-439-3161716-1556717587199.jpg)
മസൂദ് അസര്‍
കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഇന്ത്യ വീണ്ടും ഊര്‍ജ്ജിതമാക്കിയിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പ്രമേയം കൊണ്ടുവന്നത്. ഇതോടെ അസറിനും ജയ്ഷ് ഇ മുഹമ്മദിനും സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാകും.
Last Updated : May 1, 2019, 7:38 PM IST