കേരളം

kerala

ETV Bharat / briefs

ഡെങ്കിപ്പനി: മരുതോങ്കരയില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം - maruthongara

കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ സഞ്ചരിക്കുന്ന ലാബ് ഉൾപ്പെടുന്ന ക്ലീനിക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളില്‍ പശുക്കടവില്‍ പ്രവര്‍ത്തിക്കും.

മരുതോങ്കരയില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം

By

Published : Jun 8, 2019, 11:31 PM IST

കണ്ണൂര്‍: തൊട്ടിൽപ്പാലം മരുതോങ്കരയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും ചേർന്ന് സ്ക്വാഡ് രൂപീകരിച്ചാണ് പ്രവർത്തനം. സ്ക്വാഡുകള്‍ വീടുകളും തോട്ടങ്ങളും സന്ദർശിച്ച് കൊതുക് നിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

നിലവില്‍ തുടരുന്ന മെഡിക്കൽ ക്യാമ്പുകള്‍ക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സഞ്ചരിക്കുന്ന ലാബ് ഉൾപ്പെടുന്ന ക്ലീനിക്കും പശുക്കടവിൽ എത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം. പശുക്കടവ് സാംസ്കാരിക നിലയത്തിൽ എല്ലാ ദിവസവും പരിശോധനയും ഉണ്ടായിരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നാദാപുരം എംഎൽഎ ഇകെ വിജയൻ കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.

ABOUT THE AUTHOR

...view details