കേരളം

kerala

ETV Bharat / briefs

കെഎം മാണിക്ക് ആദരാഞ്ജലി: വിലാപയാത്ര ആരംഭിച്ചു - mani

കെഎം മാണി

By

Published : Apr 10, 2019, 11:21 AM IST

Updated : Apr 10, 2019, 2:45 PM IST

2019-04-10 11:37:04

തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനപ്രവാഹമാണ് തിരുനക്കരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെ എം മാണിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര അല്‍പ്പസമയത്തിനകം തിരുനക്കരയിലേക്ക് എത്തും.

2019-04-10 13:36:47

കെ എം മാണിയുടെ  ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം തൃപ്പൂണിത്തുറയിൽ എത്തി.

2019-04-10 10:54:03

അന്തരിച്ചത് രാഷ്ട്രീയ കേരളത്തില്‍ പകരം വയ്ക്കാനില്ലാത്ത അതികായന്‍


കെഎം മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളും കേരളാ കോൺഗ്രസ് നേതാക്കളും മൃതദേഹത്തെ അനുഗമിക്കുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് ഓഫീസിലെയും തിരുനക്കര മൈതാനത്തെയും പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ പാലായിലെത്തിക്കും. നാളെ ഉച്ചക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

അന്തരിച്ചത് രാഷ്ട്രീയ കേരളത്തില്‍ പകരം വയ്ക്കാനില്ലാത്ത അതികായന്‍. പാലായുടെ മാണി സാര്‍ മണ്‍ മറഞ്ഞത് തിരുത്തപ്പെടാന്‍ സാധ്യതകളേതുമില്ലാത്ത റെക്കോര്‍ഡുകളുമായി. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും നിയമസഭാംഗവുമായിരുന്ന വ്യക്തി. ഏറ്റവുമധികം തവണ ബജറ്റ് ആവതരിപ്പിച്ച ധനമന്ത്രി. ഏറ്റവും കൂടുതല്‍ കാലം ഒരേ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗം തുടങ്ങിയ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന് സ്വന്തം.

കെ.എം.മാണിയുടെ ഭൗതികശരീരം 12ന് കേരള കോൺഗ്രസ് സംസ്ഥാന ഓഫിസിലും 12.30ന് തിരുനക്കര മൈതാനത്തും 4.30ന് പാലാ ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന്.

Last Updated : Apr 10, 2019, 2:45 PM IST

For All Latest Updates

ABOUT THE AUTHOR

...view details