നോര്‍വിച്ച്:മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചു. നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്‍റെ സെമി പ്രവേശം. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ നായകന്‍ ഹാരി മഗ്വയറാണ് യുണൈറ്റഡിന്‍റെ വിജയ ഗോള്‍ നേടിയത്. 118-ാം മിനുട്ടിലായിരുന്നു മഗ്വയറിന്‍റെ ഗോള്‍. അതേസമയം 88-ാം മിനിട്ടില്‍ ടിം ക്ലോസെ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായത് നോര്‍വിച്ച് സിറ്റിക്ക് തിരിച്ചടിയായി.
എഫ് എ കപ്പ് സെമി പോരാട്ടത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്ത
അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചത്.

ഹാരി മഗ്വയര്‍
രണ്ടാം പകുതിയിലെ 51-ാം മിനുട്ടില്‍ ഒഡിയോണ്‍ ഇഗ്‌ഹാലോ യുണൈറ്റഡിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ ടോഡ് കാന്‍റ്‌വെല്ലിലൂടെ സിറ്റി സമനില പിടിക്കുകയായിരുന്നു. ഇതിനകം 12 തവണ യുണൈറ്റഡ് എഫ്എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അവസാനമായി 2016-ലാണ് യുണൈറ്റഡ് കപ്പ് നേടിയത്. റാഷ്ഫോര്‍ഡും പരിക്കില്‍ നിന്നും മുക്തനായി സൂപ്പര്‍ താരം പോള്‍ പോഗ്ബെയും ടീമില്‍ തിരച്ചെത്തിയ സാഹചര്യത്തില്‍ ഇത്തവണ യുണൈറ്റഡ് കപ്പടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.