കേരളം

kerala

ETV Bharat / briefs

ആസ്റ്റണ്‍ വില്ലയുടെ വല നിറച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലക്ക് എതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിജയം.

manchester united news epl news മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്ത ഇപിഎല്‍ വാര്‍ത്ത
ഫെര്‍ണാണ്ടസ്

By

Published : Jul 10, 2020, 3:10 PM IST

ബെര്‍മിങ്ഹാം:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ദുര്‍ബലരായ ആസ്റ്റണ്‍ വില്ലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എവേ മത്സരത്തിലെ 27-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ ആദ്യ പകുതിയിലെ അധിക സമയത്ത് മാസൺ ഗ്രീന്‍വുഡും ആസ്റ്റണ്‍ വില്ലയുടെ വല കുലുക്കി. 58-ാം മിനിട്ടില്‍ ഫ്രഞ്ച് മധ്യനിര താരം പോഗ്ബയും യുണൈറ്റഡിനായി ഗോള്‍ നേടി. പരിക്കില്‍ നിന്നും മുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം പോഗ്ബ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്.

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് യുണൈറ്റഡ്. അതേസമയം 19-ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ജൂലായ് 19ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെല്‍സിയെ നേരിടും. മത്സരത്തില്‍ വിജയിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാനാകും യുണൈറ്റഡിന്‍റെയും ചെല്‍സിയുടെയും ശ്രമം.

ABOUT THE AUTHOR

...view details