മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് വമ്പന്‍ പരാജയം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെട്ടത്. ലീഗില്‍ കിരീടം ഉറപ്പിച്ച ലിവര്‍പൂളിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സിറ്റിയുടെ താരങ്ങള്‍ എതിരേറ്റത്. അതിനു ശേഷം നടന്ന മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിന്‍, റഹീം സ്‌റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. 66-ാം മിനിട്ടില്‍ ലിവര്‍പൂളിന്‍റെ താരം അലക്‌സ് ചേംബര്‍ലിനിലൂടെ സിറ്റിക്ക് ഒരു സെല്‍ഫ് ഗോളും ലഭിച്ചു.
ആദ്യം സിറ്റിയുടെ ഗാർഡ് ഓഫ് ഓണർ: പിന്നീട് ഗോൾ മഴ, ലിവർപൂളിന് ഞെട്ടിക്കുന്ന തോല്‍വി - ലിവര്‍പൂള്‍ വാര്‍ത്ത
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സിറ്റി പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ തന്നെ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് ഗോളുകള്‍ സ്വന്തമാക്കി. 24ാം മിനിട്ടില്‍ സ്റ്റെര്‍ലിങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ഡി ബ്രൂയിന്‍ എടുത്ത കിക്ക് ആദ്യമായി ലിവര്‍പൂളിന്‍റെ വല കുലുക്കി. പിന്നാലെ 35-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങും 45-ാം മിനിട്ടില്‍ ഫില്‍ ഫോഡനും ലിവര്‍പൂളിനായി ഗോളുകള്‍ സ്വന്തമാക്കി.
ലീഗിലെ ഈ സീസണില്‍ പരാജയം അറിയാതെ മുന്നേറി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ ലിവര്‍പൂളിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സിറ്റി പരാജയപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സീസണില്‍ ഇതേവരെ കളിച്ച 32 മത്സരങ്ങളില്‍ രണ്ട് പരാജയം മാത്രമാണ് ലിവര്‍പൂള്‍ വഴങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 66 പോയിന്‍റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്.