ഛത്തീസ്ഗഢിൽ യുവാവിനെ അയൽക്കാരൻ അമ്പെയ്ത് ആക്രമിച്ചു
ആക്രമത്തിൽ യുവാവിന്‍റെ വയറിന് വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റു.
ഛത്തീസ്ഗഢ്
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ബേഡാർഡി ഗ്രാമത്തിൽ തേജിലാല എന്ന യുവാവിനെ അയൽകാരൻ അമ്പെയ്ത് പരിക്കേൽപ്പിച്ചു. അയൽക്കാരനും അയാളുടെ ഭാര്യയും തമ്മിലുള്ള വഴക്ക് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അയൽക്കാരൻ തേജിലാലയെ അമ്പെയ്ത് ആക്രമിച്ചത്. ആക്രമത്തിൽ യുവാവിന്‍റെ വയറിന് വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റു. അയൽക്കാരനെതിരെ തേജിലാലയുടെ കുടുംബാംഗങ്ങൾ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGGED:
ഛത്തീസ്ഗഢ്