കേരളം

kerala

ETV Bharat / briefs

നിപയില്‍ ആശങ്ക വേണ്ട, മുന്നൊരുക്കങ്ങള്‍ എടുത്തുകഴിഞ്ഞു: മലപ്പുറം ജില്ലാകലക്ടര്‍ - നിപ സ്ഥിരീകരിച്ച സഹചര്യത്തിൽ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവധി ദിനമായ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്

നിപ: ആശങ്ക വേണ്ട

By

Published : Jun 5, 2019, 6:33 AM IST

മലപ്പുറം: എറണാകുളം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്നൊരുക്കങ്ങള്‍ എടുത്തുകഴിഞ്ഞതായും മലപ്പുറം ജില്ലാകലക്ടര്‍ അമിത് മീണ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യത്തിൽ അവധി ദിനമായ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒ പി വിഭാഗം തുറന്ന് പ്രവര്‍ത്തിക്കും. മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ഫീവര്‍ വാര്‍ഡുകളും ഐസൊലേഷന്‍ വാര്‍ഡുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.

ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യുകയും കഫ് കോര്‍ണര്‍ സജ്ജീകരിക്കുകയും ചെയ്യും. പനി കൂടുതലാണെങ്കില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ സജ്ജമാക്കും. എല്ലാ ആശുപത്രികളിലും എ ബി സി ഗൈഡ്‌ലൈന്‍ പതിക്കും. ഇത്തരത്തിൽ ആശുപത്രികളില്‍ എത്തുന്ന രോഗികളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഡിഎംഒ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details