കേരളം

kerala

ETV Bharat / briefs

പൊന്നാനിയിൽ കടലാക്രമണം: 10 വീടുകൾ കടലെടുത്തു

കടലാക്രമണം രൂക്ഷമായതോടെ നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്. നൂറോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്

മലപ്പുറം

By

Published : Jun 13, 2019, 4:31 AM IST

Updated : Jun 13, 2019, 5:44 AM IST

മലപ്പുറം: മഴ കനത്തതോടെ പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പിറകുവശം മുതൽ അലിയാർ പള്ളി വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം ശക്തമായി തുടരുന്നത്. തുടർച്ചയായി മൂന്നാം ദിവസവും കടൽ തീരത്തേക്ക് ആഞ്ഞടിച്ചതോടെ പത്ത് വീടുകൾ നിലം പൊത്തി. നൂറോളം വീടുകളിൽ വെള്ളം കയറുകയും നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമാണ്.

മേഖലയിലെ മിക്ക വീടുകളും തീരത്തു നിന്ന് 50 മീറ്ററിനകത്തായതിനാൽ ഏറെ ഭീതിയിലാണ് സ്ഥലവാസികൾ. പ്രദേശത്തെ നൂറുകണക്കിന് തെങ്ങുകളും ഏതു നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടൽഭിത്തികൾ പൂർണ്ണമായും ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുന്നത്. പലരും കടലാക്രമണത്തെ പ്രതിരോധിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് വീടിന് മുന്നിൽ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരകളടിക്കുന്നതിനാൽ ഇതും കടലെടുക്കുകയാണ്.

പൊന്നാനിയിൽ കടലാക്രമണം: 10 വീടുകൾ കടലെടുത്തു

കടലാക്രമണം ഉണ്ടാവുന്ന സമയത്ത് മാത്രമാണ് അധികൃതർ അന്വേഷണത്തിനെത്തുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.മുറിഞ്ഞഴി മേഖലയ്ക്ക് പുറമെ ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. വെളിയങ്കോട്, തണ്ണിത്തുറ, മുറിഞ്ഞഴി മേഖലകളിലും കടലാക്രമണം രൂക്ഷമാണ്. അതേസമയം തുടർച്ചയായി കടലാക്രമണം നേരിടുന്ന പാലപ്പെട്ടി അജ്മീർ നഗറിൽ പുതുതായി നിർമ്മിച്ച കടൽഭിത്തി തീരവാസികൾക്ക് ആശ്വാസം നൽകുന്നുണ്ട്.

Last Updated : Jun 13, 2019, 5:44 AM IST

ABOUT THE AUTHOR

...view details