മലപ്പുറം:കുറ്റിപ്പുറം നഗരം ആരോഗ്യ ഭീഷണിയില്‍. ഓടകളിലും മറ്റും ടണ്‍ കണക്കിന് മാലിന്യം നിറഞ്ഞു നില്‍ക്കുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി പേര്‍ക്ക് ഇവിടെ കോളറ ബാധിച്ചിരുന്നു. ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് കുറ്റിപ്പുറത്തുളളത്.
കുറ്റിപ്പുറം മാലിന്യം കൊണ്ട് നിറയുന്നു; അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല - മാലിന്യ ഭീഷണിയിൽ
ഓടകള്‍ മാലിന്യം കൊണ്ട് നിറഞ്ഞു, നഗരത്തിലെ കക്കൂസ് മാലിന്യം വരെ ഓടകളിലുണ്ട്. എന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവമാണ് അധികൃതര്‍ക്ക്
കുറ്റിപ്പുറം മാലിന്യ ഭീഷണിയിൽ
കുറ്റിപ്പുറം നഗരത്തിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ സമീപത്തെ ഓടകളിലേക്ക് പുറന്തള്ളുന്നതും പ്രദേശവാസികളിൽ ഏറെ ആശങ്കകൾക്ക് ഇടയാക്കുന്നു. കുറ്റിപ്പുറം ടൗണിലെ ഓടകൾ വൃത്തിയാക്കാൻ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
Last Updated : Jun 21, 2019, 5:38 PM IST