കേരളം

kerala

ETV Bharat / briefs

കോട്ടക്കൽ മണ്ഡലത്തിലെ സമ്പൂർണ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു - പ്ലസ് ടു

വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുൾപ്പെടെ മണ്ഡലത്തിലെ അഞ്ഞൂറിലധികം പ്രതിഭകളെ ആദരിച്ചു

mla

By

Published : May 30, 2019, 10:13 PM IST

Updated : May 31, 2019, 12:01 AM IST

മലപ്പുറം:ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അവാർഡ് ദാനം സംഘടിപ്പിച്ചു. വിവിധ എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുൾപ്പെടെ മണ്ഡലത്തിലെ അഞ്ഞൂറിലധികം പ്രതിഭകളെ 'വിജയോത്സവം' പരിപാടിയിൽ ആദരിച്ചു.

വളാഞ്ചേരി - കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹികപരമായ കാരണങ്ങളാൽ പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് നേടിയ പുരോഗതി കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും ഫലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പിന്നാക്കാവസ്ഥയിൽ നിന്നും ലോകത്തിന് തന്നെ മാതൃകയാകും വിധം ജില്ലക്ക് മുന്നേറാൻ കഴിഞ്ഞതിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ 'വിജയഭേരി' പോലുള്ള പദ്ധതികൾക്കും വലിയ പങ്കുണ്ടെന്നും തങ്ങൾ പറഞ്ഞു.

കോട്ടക്കൽ മണ്ഡലത്തിലെ സമ്പൂർണ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു

ചടങ്ങിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കരിയർ ഗുരു എംഎസ്. ജലീൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർഥികളുമായി സംവദിച്ചു. ചടങ്ങിൽ എംഎൽഎ വിദ്യാർഥികൾക്ക് അവാർഡ് നൽകി അനുമോദിച്ചു.സിഎച്ച് അബൂ യൂസഫ് ഗുരുക്കൾ, കെഎം ഗഫൂർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സികെ റുഫീന, കോട്ടക്കൽ നഗരസഭ ചെയർമാൻ കെകെ നാസർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മദുസൂദനൻ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടിസി ഷെമീല, പൊന്മള പഞ്ചായത്ത് പ്രസിഡന്റ് കെ മൊയ്തീൻ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെടി റജുല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Last Updated : May 31, 2019, 12:01 AM IST

ABOUT THE AUTHOR

...view details