കേരളം

kerala

ETV Bharat / briefs

മലപ്പുറത്ത് കള്ളവോട്ടാരോപണം ലീഗ് അന്വേഷിക്കും: കെപിഎ മജീദ് - Re-polling

എപ്പോൾ വേണമെങ്കിലും റീപോളിങിന് ലീഗ് തയ്യാറാണെന്ന് കെപിഎ മജീദ്

ഫയൽ ചിത്രം

By

Published : Apr 30, 2019, 11:39 AM IST

Updated : Apr 30, 2019, 3:11 PM IST

കണ്ണൂരിൽ കല്ല്യാശ്ശേരിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് നടത്തിയെന്ന ആരോപണം ലീഗ് അന്വേഷിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. അന്വേഷണത്തിനായി കണ്ണൂർ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്നും ലീഗ് കള്ളവോട്ടിന് അനുകൂലുക്കില്ലെന്നും കെപിഎ മജീദ് അറിയിച്ചു.

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് മാധ്യമങ്ങളെ കാണുന്നു

90 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിട്ടുള്ള ബൂത്തുകളിൽ റീപോളിങ് ആവശ്യമെന്ന് മജീദ് പറഞ്ഞു. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്ന ബൂത്തികളിൽ റീപ്പോളിങ് നടത്തണം മജീദ് പറഞ്ഞു.

Last Updated : Apr 30, 2019, 3:11 PM IST

ABOUT THE AUTHOR

...view details