കേരളം

kerala

ETV Bharat / briefs

ചൈനീസ് കമ്പനിയുമായുള്ള കരാർ നിർത്തിവെച്ച് മഹാരാഷ്ട്ര - ചൈനീസ് കമ്പനികൾ

കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ്  തീരുമാനം കൈക്കൊണ്ടതെന്നും 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തുന്നതിന് മുമ്പാണ് കരാറുകളിൽ ഒപ്പുവെച്ചതെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായി.

Maha
Maha

By

Published : Jun 22, 2020, 1:40 PM IST

മുംബൈ : അടുത്തിടെ സമാപിച്ച 'മാഗ്നെറ്റിക് മഹാരാഷ്ട്ര 2.0' നിക്ഷേപക മീറ്റിൽ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പ്രധാന കരാറുകൾ നിർത്തിവെച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് 16,000 കോടി രൂപ മുതൽമുടക്ക് വരുന്ന പ്രോജക്ടാണിത്. ചൈനീസ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ആഗോള കമ്പനികളുമായാണ് കരാർ. ചൈനീസ് കമ്പനിയുമായി 5000 കോടി രൂപയുടെ കരാർ വരും. കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തുന്നതിന് മുമ്പാണ് കരാറുകളിൽ ഒപ്പുവെച്ചതെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.

ചൈനീസ് കമ്പനികളുമായി കൂടുതൽ കരാറുകളിൽ ഒപ്പുവെക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details