കേരളം

kerala

ETV Bharat / briefs

ടിക് ടോക് ആപ്പിന്‍റെ നിരോധനം നീക്കി - മദ്രാസ് ഹൈക്കോടതി

അശ്ലീല ഉള്ളടക്കങ്ങൾ ഉള്ള വീഡിയോകൾ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടികൾ എടുക്കുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകൻ നൽകിയ ഉറപ്പിലാണ് നടപടി.

ടിക് ടോക്കിന്‍റെ നിരോധനം നീക്കി മദ്രാസ് ഹൈക്കോടതി

By

Published : Apr 24, 2019, 11:29 PM IST

ചെന്നൈ:ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ മദ്രാസ് ഹൈക്കോടതി നീക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിച്ചത്. ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. അശ്ലീല ഉള്ളടക്കങ്ങൾ ഉള്ള വീഡിയോകൾ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടികൾ എടുക്കുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ നൽകിയ ഉറപ്പിലാണ് നിരോധനം നീക്കാൻ ഉത്തരവായത്. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അ‍ഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്ന് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിരോധനത്തിലൂടെ ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു. അശ്ലീല ഉള്ളടക്കത്തെ തുടർന്ന് ഈ മാസം 18നാണ് ടിക് ടോക് ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്.

ABOUT THE AUTHOR

...view details