ഭോപാൽ:ലോകാരോഗ്യ സംഘടന (സബ്ല്യുഎച്ച്ഒ) അയച്ച 100 ഓക്സിജൻ കോൺസൺട്രേറ്ററുകൾ മധ്യപ്രദേശിൽ എത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവ വിതരണം ചെയ്യുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. സബ്ല്യുഎച്ച്ഒയുടെ സഹായത്തിന് മന്ത്രി നന്ദി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയ്ക്കാൻ സർക്കാർ ശ്രമം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് കുറഞ്ഞതായും രോഗമുക്തി വീണ്ടെടുക്കൽ നിരക്ക് മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് അണുബാധക്കെതിരെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലും സൗജന്യ ചികിത്സ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി ഒരു ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ 100 ഓക്സിജൻ കോൺസൺട്രേറ്ററുകൾ മധ്യപ്രദേശിൽ - ഓക്സിജൻ കോൺസൺട്രേറ്റ്
ബ്ലാക്ക് ഫംഗസ് അണുബാധക്കെതിരെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലും സൗജന്യ ചികിത്സ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ 100 ഓക്സിജൻ കോൺസൺട്രേറ്ററുകൾ മധ്യപ്രദേശിൽ