മധ്യപ്രദേശില്‍ ബിജെപി നേതാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു - Madhya Pradesh BJP leader
മൊറേന ജില്ലയിലെ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി നരേഷ് ഗുപ്തയാണ് മരിച്ചത്. ചമ്പല്‍ നദിയുടെ പാലത്തില്‍ ഒരു ഇരുചക്രവാഹനവും ആത്മഹത്യകുറിപ്പും കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

ഭോപാല്‍:മധ്യപ്രദേശില്‍ ബിജെപി നേതാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മൊറേന ജില്ലയിലെ ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി നരേഷ് ഗുപ്തയാണ് മരിച്ചത്. ചമ്പല്‍ നദിയുടെ പാലത്തില്‍ ഒരു ഇരുചക്രവാഹനവും ആത്മഹത്യകുറിപ്പും കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നദിയില്‍ നിന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുതലകളും മറ്റ് ജീവികളും ഉള്ള നദിയായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് മൃതദേഹം കണ്ടെത്തുന്നതിന് പ്രയാസങ്ങള്‍ നേരിടുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നരേഷ് ഗുപ്ത കാന്‍സറിന് ചികിത്സയിലാണെന്നും ഇത് നരേഷിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും ചൊവ്വാഴ്ച ഇയാള്‍ ഗ്വാളിയാറില്‍ ഒരു ഡോക്ടറെ കണ്ടപ്പോള്‍ കാന്‍സര്‍ ശരീരത്തിന്‍റെ പലഭാഗങ്ങളിലേക്ക് പടര്‍ന്നതായി പറഞ്ഞുവെന്നും നരേഷിന്‍റെ സഹോദരന്‍ രാജേഷ് ഗുപ്ത പറഞ്ഞു.